Monday, June 1, 2009

my village road

മനുഷ്യനും പ്രകൃതിയും ഒന്നിക്കുന്ന കുട്ടനാട്‌

മുരുകന്‍ കാട്ടാക്കട ...മനസ്സില്‍ നിന്നു മനസ്സിലേക്ക് പെയ്തിറങ്ങുന്ന ചൊല്കവിതകളുടെ രാജകുമാരന്‍ ...സമൂഹത്തിലെ അസ്വസ്ഥതകളെ വയനക്കാരില്‍ പ്രതികരണമാക്കി മാറ്റുന്നതില്‍ വിജയിച്ച അങ്ങേക്ക് ഈയുള്ളവന്റെ പ്രണാമം

ഇതു പാടമല്ലെന്റെ ഹൃദയമാണ് ...
നെല്കതിരല്ല കരിയുന്ന മോഹമാണ്..ഇനിയെന്റെ കരളും പറിച്ചു കൊള്‍ക..
പുഴയല്ല കണ്ണീരിനുറവയാണ് ...വറ്റി വരളുന്നതുയിരിന്റെ ഉറവയാണ്
ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക

കതിരു കൊത്താന്‍ കൂട്ടുകിളികളില്ല
കിളിയകട്ടാന്‍ കടും താളമില്ല
നുരിയിട്ടു നിവരുന്ന ചെറുമി തന്‍ ചുണ്ടില്‍ വയല്‍ പാട്ടു ചാര്‍ത്തും ചുവപ്പുമില്ല
നാമ്പുകളുണങിയ നുകപ്പാടിനോരത്ത് നോക്കുകുത്തി പലക ബാക്കിയായി
ഇനിയെന്റെഇനിയെന്റെഇനിയെന്റെ ചലനവുമെടുത്തു കൊള്‍ക... ബോധവുമെടുത്തു കൊള്‍ക.........................പാട്ടുകളെടുത്തു കൊള്‍ക............

കര്‍ക്കിട കൂട്ടങ്ങള്‍ മേയുന്ന മടവകള്‍
വയല്‍ ചിപ്പി ചിത്രം വരക്കും ചതുപ്പുകള്‍
മാനത്തു കണ്ണികള്‍ മാരശരമെയ്യുന്ന മാനസ സരസ്സാം ജലചെപ്പുകള്‍
ധ്യാനിച്ചു നില്‍കുന്ന ശ്വേത സന്യാസികള്‍.....
നാണിച്ചു നില്ക്കും കുളക്കോഴികള്‍ ...

പോയ്മറഞെങൊ വിളക്കാല ഭംഗികള്‍ ...
വറുതി കത്തുന്നു കറുക്കുന്നു ചിന്തകള്‍
ഇനിയെന്റെ ബോധവുമെടുത്തു കൊള്‍ക.........................

വൈക്കോല്‍ മിനാരം മറഞ്ഞ മുറ്റത്തിന്നു
ചെണ്ട കൊട്ടി കടത്തെയ്യങ്ങളാടുന്നു
ഇനിയെന്റെ ചലനവുമെടുത്തു കൊള്‍ക...

ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക
ഇനിയെന്റെ കരളും പറിച്ചു കൊള്‍ക...
ഇനിയെന്റെ പാട്ടുകളെടുത്തു കൊള്‍ക............
ഇനിയെന്റെ ബോധവുമെടുത്തു കൊള്‍ക.........................

നിത്യവിശുദ്ധയാം കന്യാമറിയമേ...

നിത്യവിശുദ്ധയാം കന്യാമറിയമേ
നിന്‍‌നാമം വാഴ്ത്തപ്പെടട്ടെ 
നന്മ നിറഞ്ഞ നിന്‍ സ്നേഹ വാത്സല്യങ്ങള്‍ 
ഞങ്ങള്‍ക്കനുഗ്രഹമാകട്ടെ... (നിത്യ...) 

കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന
മേച്ചില്‍പ്പുറങ്ങളിലൂടെ
അന്തിക്കിടയനെ കാണാതലഞ്ഞീടും
ആട്ടിന്‍ പറ്റങ്ങള്‍ ഞങ്ങള്‍... മേയും- 
ആട്ടിന്‍ പറ്റങ്ങള്‍ ഞങ്ങള്‍... (നിത്യ...) 

ദു:ഖിതര്‍ ഞങ്ങള്‍ക്കായ് വാഗ്ദനം കിട്ടിയ
സ്വര്‍ഗ കവാടത്തിന്‍ മുന്‍പില്‍
മുള്‍മുടി ചൂടി കുരിശു ചുമന്നീടാന്‍
മുട്ടി വിളിക്കുന്നു ഞങ്ങള്‍ - ഇന്നും
മുട്ടി വിളിക്കുന്നു ഞങ്ങള്‍... (നിത്യ...) 

ആത്മവിദ്യാലയമേ

ആത്മവിദ്യാലയമേ... - 
അവനിയിലാത്മവിദ്യാലയമേ... 
അഴിനിലയില്ല... ജീവിതമെല്ലാം 
ആറടി മണ്ണില്‍ നീറിയൊടുങ്ങും... 

തിലകം ചാര്‍ത്തി, ചീകിയുമഴകായ് 
പലനാള്‍ പോറ്റിയ പുണ്യശിരസ്സേ...
ഉലകം വെല്ലാന്‍ ഉഴറിയ നീയോ 
വിലപിടിയാത്തൊരു തലയോടായി... 

ഇല്ലാ ജാതികള്‍, ഭേദവിചാരം... 
ഇവിടെ പുക്കവര്‍ ഒരു കൈ ചാരം... 
മന്നവനാട്ടെ, യാചകനാട്ടെ...
വന്നിടുമൊടുവില്‍... വന്‍‌ചിത നടുവില്‍...
(ആത്മവിദ്യാലയമേ...)

പൂക്കാലം (കുമാരനാശാന്‍)

പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവു, പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍, പൂവാല്‍
ചോക്കുന്നു കാടന്തിമേഘങ്ങള്‍പോലെ.

എല്ലാടവും പുഷ്പഗന്ധം പരത്തി
മെല്ലെന്നു തെക്കുന്നു വീശുന്നു വായു,
ഉല്ലാസമീ നീണ്ട കൂകൂരവത്താ-
ലെല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍.

കാണുന്നിതാ രാവിലേ പൂവു തേടി
ക്ഷീണത്വമോരാത്ത തേനീച്ച കാട്ടില്‍
പോണേറെയുത്സാഹമുള്‍ക്കൊണ്ടിവയ്ക്കെ-
ന്തോണം വെളുക്കുന്നുഷസ്സോയിതെല്ലാം?

പാടങ്ങള്‍ പൊന്നിന്‍‌നിറം‌പൂണ്ടു, നീളെ-
പ്പാടിപ്പറന്നെത്തിയിത്തത്തയെല്ലാം
കേടറ്റ നെല്ലിന്‍ കതിര്‍ക്കാമ്പുകൊത്തി-
ക്കൂടാര്‍ന്ന ദിക്കോര്‍ത്തു പോകുന്നു വാനില്‍.

ചന്തം ധരയ്ക്കേറെയായ് ശീതവും പോ-
യന്തിക്കു പൂങ്കാവിലാളേറെയായി
സന്തോഷമേറുന്നു, ദേവാലയത്തില്‍
പൊന്തുന്നു വാദ്യങ്ങള്‍-വന്നൂ വസന്തം!

നാകത്തില്‍നിന്നോമനേ, നിന്നെ വിട്ടീ-
ലോകത്തിനാനന്ദമേകുന്നിതീശന്‍
ഈ കൊല്ലമീ നിന്റെ പാദം തൊഴാം ഞാന്‍
പോകൊല്ല പോകൊല്ല പൂക്കാലമേ നീ!

ചിന്തിച്ചിളങ്കാറ്റുതന്‍ നിസ്വനത്താ-
ലെന്തോന്നുരയ്ക്കുന്നു നീ?-ഞാനറിഞ്ഞു,
"എന്താതനാം ദേവനോതുന്നതേ ഞാ-
നെന്താകിലും ചെയ്യു"വെന്നല്ലയല്ലീ?